Site icon Fanport

“വലിയ വിജയം തന്നെ, മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ബഹുമാനം ഉള്ളത് കൊണ്ട് ആഘോഷങ്ങൾ കുറച്ചു” – ക്ലോപ്പ്

ഇന്നലെ ഓൾഡ്ട്രാഫോർഡിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്താൻ ലിവർപൂളിനായിരുന്നു. വലിയ വൈരികൾ ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇങ്ങനെ തോൽപ്പിച്ചതിൽ വലിയ ആഘോഷങ്ങൾ ഒന്നും ക്ലോപ്പും ലിവർപൂളും നടത്തിയിരുന്നില്ല. ഈ മത്സരം അത്ഭുതകരമായിരുന്നു എന്ന് ലിവർപൂൾ പരിശീലകൻ മത്സര ശേഷം പറഞ്ഞു. വലിയ വിജയം തന്നെ ആയിരുന്നു എന്നാൽ എതിരാളികളോട് ബഹുമാനം ഉണ്ട്. അതുകൊണ്ട് ആണ് വലിയ ആഘോഷങ്ങൾ നടത്താതിരുന്നത്. ക്ലോപ്പ് പറഞ്ഞു.

രണ്ടാം പകുതിയിൽ നന്നായി കളിക്കണം എന്ന് മാത്രമായിരുന്നു തന്റെ സന്ദേശം. അഞ്ചാം ഗോളിന് ശേഷം പരിക്കേൽക്കാതെ കളി തീർക്കാൻ ആണ് തന്റെ ടീം ശ്രമിച്ചത് എന്നും ക്ലോപ്പ് പറഞ്ഞു.

Exit mobile version