Site icon Fanport

വാക്സിൻ എടുക്കാത്ത താരങ്ങളെ സൈൻ ചെയ്യില്ല എന്ന് ക്ലോപ്പ്

വാക്സിൻ എടുക്കാത്ത താരങ്ങളെ ലിവർപൂൾ സൈൻ ചെയ്യില്ല എന്ന് പരിശീലകൻ ക്ലോപ്പ്. ഇപ്പോൾ ലിവർപൂൾ ആരെയും സൈൻ ചെയ്യുന്നതിന് അടുത്തല്ല. പക്ഷെ സൈൻ ചെയ്യുമ്പോൾ അവർ വാക്സിൻ എടുത്തിട്ടുണ്ടോ എന്ന് തീർച്ചയായും നോക്കും. ക്ലോപ്പ് പറഞ്ഞു. ഒരു വാക്സിന് എടുക്കാത്ത താരം ഒരു ടീമിനും ലീഗിനും ആകെ ഭീഷണിയാകും എന്ന് ക്ലോപ്പ് പറയുന്നു. വാക്സിന് എടുക്കാത്ത താര‌ങ്ങൾ കോവിഡ് പ്രോട്ടോക്കോ പാലിക്കുന്നത് തന്നെ പ്രയാസമാക്കും. ക്ലോപ്പ് പറഞ്ഞു.

ഒരു താരം കൊറോണ പോസിറ്റീവ് ആയാൽ അത് ടീമിനെ മൊത്തം ഐസൊലേഷനിൽ ആക്കും അത് എളുപ്പമുള്ള കാര്യമല്ല എന്ന് ക്ലോപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം വാക്സിൻ എടുക്കുന്നത് നിർബന്ധമാക്കണം എന്ന് ക്ലോപ്പ് പറഞ്ഞു.

Exit mobile version