രണ്ട് യുവതാരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ പുതുക്കി

രണ്ട് യുവതാരങ്ങൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ. വിങ്ങർ സാക് ഡീർൻലിയും മിഡ്ഫീൽഡർ കാലം വീലനും ആണ് കരാർ പുതുക്കിയിരിക്കുന്നത്. 19കാരനാറ്റ ഡീർൻലി ഈ വർഷമെങ്കിൽ മാഞ്ചസ്റ്ററിന്റെ സീനിയർ സ്ക്വാഡിൽ എത്താമെന്ന് പ്രതീക്ഷയിലാണ്. കഴിഞ്ഞ‌ സീസണിൽ യുണൈറ്റഡിന്റെ അണ്ടർ 23 ടീമിലെ പ്രധാന ഭാഗമായിരുന്നു താരം.

20കാരനായ വീലനും അണ്ടർ 23 ടീമിനൊപ്പം ആണ് ഇപ്പോൾ കളിക്കുന്നത്. മാഞ്ചസ്റ്ററിൽ തന്നെ വളർന്ന താരവും കൂടുതൽ അവസരങ്ങൾ തങ്ങളെ തേടി എത്തുമെന്ന പ്രതീക്ഷയിലാണ്. ഇരുവരും ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 23 ടീമിനൊപ്പം ഓസ്ട്രിയയിൽ ട്രെയിനിങിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version