Site icon Fanport

ഓൾഡ്ട്രാഫോർഡിൽ ഇന്ന് ആരാധകർ മടങ്ങിയെത്തും, മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെതിരെ

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെ നേരിടും‌. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ ആരാധകർക്ക് പ്രവേശനം ഉണ്ടാകും. നീണ്ട കാലത്തിനു ശേഷമാണ് ഓൾഡ്ട്രാഫോർഡിന്റെ ഗ്യാലറിയിൽ ആരാധകർ എത്തുന്നത്. കൊറോണ പ്രൊട്ടോക്കോൾ പാലിച്ചു കൊണ്ട് പതിനായിരത്തോളം ആരാധകർക്ക് ആകും ഇന്ന് കളി കാണാൻ അവസരം ഉണ്ടാവുക.

അവസാന ഒരു മാസത്തോളമായി യുണൈറ്റഡ് ഉടമകൾക്ക് എതിരെ പ്രതിഷേധിക്കുന്ന ആരാധകർ ഇന്ന് ഗ്യാലറിയിൽ ഇരുന്ന് പ്രതിഷേധിക്കില്ല എന്നാണ് ക്ലബ് വിശ്വസിക്കുന്നത്. ഇന്ന് വിജയിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാം. അവസാന രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട യുണൈറ്റഡ് ഇന്ന് വിജയിക്കാൻ തന്നെയാകും ഇറങ്ങുന്നത്. പരിക്ക് മാറി എത്തിയ മാർഷ്യലിനും ജെയിംസിനു ഇന്ന് ടീം ബെഞ്ചിൽ ഇടം ലഭിച്ചേക്കും. ഹാരി മഗ്വയർ ഇന്നും ഉണ്ടാകില്ല. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക.

Exit mobile version