
മൗറീന്യോയുടെ ടീമിൽ നിന്ന് ഒരു ഫെർഗൂസൺ പ്രകടനം. അതാണ് ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ കണ്ടത്. 48ആം മിനുട്ടിൽ രണ്ടു ഗോളുകൾക്ക് പാലസിനെതിരെ പിറകിൽ പോയ മാഞ്ചസ്റ്റർ യുണൈറ്റഡ് വൻ തിരിച്ചുവരവാണ് ഇന്ന് നടത്തിയത്. ഫെർഗീ ടൈം എന്ന് വിളിക്കപ്പെട്ടിരുന്ന ഇഞ്ച്വറി ടൈമിലാണ് യുണൈറ്റഡ് വിജയഗോൾ നേടിയത്.
സീസണിലെ ഏറ്റവും മോശം മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രകടനം ആയിരുന്നു ആദ്യ പകുതിയിൽ കണ്ടത്. അതിന്റെ ഫലമായിരുന്നു യുണൈറ്റഡ് വഴങ്ങിയ ആദ്യ രണ്ടു ഗോളുകൾ. എന്നാൽ റാഷ്ഫോർഡ്, ലൂക് ഷോ, മാറ്റ തുടങ്ങിയവരെ ഇറക്കി മൗറീന്യോ നടത്തിയ മാറ്റങ്ങൾ യുണൈറ്റഡിനേയും മാറ്റി. ആദ്യ 55ആം മിനുട്ടിൽ സ്മാളിംഗിലൂടെ ഒരു ഗോൾ. അടുത്ത ഊഴം ലുകാകുവിന്റെതായിരുന്നു. സാഞ്ചസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ പന്തിനെ നിയന്ത്രണത്തിലാക്കി ലുകാകു നിറയൊഴിച്ചു. 2-2
പിന്നീട് തുടരെ തുടരെ യുണൈറ്റഡ് ആക്രമണങ്ങൾ അവസാനം 91ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്ന് മാറ്റിച്ചിന്റെ ഇടംകാലൻ വിന്നർ. മൂന്നു പോയന്റുമായി യുണൈറ്റഡ് മടങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും രണ്ടാം സ്ഥാനത്ത് എത്തി ജയത്തോടെ. അഞ്ചാം സ്ഥാനത്തുള്ള ചെൽസിയുമായുള്ള ദൂരം 9 പോയന്റാക്കി ഉയർത്തിയതോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് യുണൈറ്റഡ് കൂടുതൽ അടുക്കുകയും ചെയ്തു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial