ലുകാക്കുവിന് ഗോൾ; യുണൈറ്റഡിന് വിജയം

- Advertisement -

വെസ്റ്റ്ബ്രോംവിച് ആല്ബിയനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 11 ആയി നിലനിർത്തി. ലുകാക്കു, ലിംഗാർഡ് എന്നിവർ ആദ്യ പകുതിയിൽ നേടിയ ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഗീസിനെ തോൽപ്പിച്ചത്.

ലുകകുവിന്റെ കൂടെ റാഷ്ഫോഡ്, ലിംഗാർഡ്, മാറ്റ എന്നിവരെ മുന്നേറ്റ നിരയിൽ ഇറക്കിയ ഹൊസെ മൗറീൻഹോയുടെ തന്ത്രം തുടക്കത്തിൽ പാളിയെങ്കിലും പതിയെ മത്സരത്തിലേക്ക് തിരികെ വന്ന യുണൈറ്റഡ് 27ആം മിനിറ്റിൽ ലുകകുവിലൂടെ ലീഡ് നേടി. റാഷ്ഫോഡ് നൽകിയ ക്രോസ് ലുകാക്കു അനായാസം ഹെഡ് ചെയ്ത് വലയിലാക്കി. തുടർച്ചയായ രണ്ടാം മൽസരത്തിലും ഗോൾ നേടിയ ശേഷം ലുകാക്കു ആഹ്ലാദപ്രകടനം ഒന്നും നടത്തിയില്ല എന്നത് ശ്രദ്ധേയമായി.

ആദ്യ ഗോൾ നേടിയതോടെ ഉണർന്നു കളിച്ച യുണൈറ്റഡ് തമാസിയാതേ രണ്ടാം ഗോളും കണ്ടെത്തി. 35ആം മിനിറ്റിൽ ലിംഗാർഡിന്റെ ഷോട്ട് ക്ലിയർ ചെയാൻ ശ്രമിക്കുന്നതിനിടെ വെസ്റ്റബ്രോം ഡിഫന്ററുടെ കാലിൽ തട്ടി വലയിലേക്ക് കയറി. ആദ്യ പകുതിക്ക് പിരിയുമ്പോൾ 2-0 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ അക്രമിച് കളിച്ച വെസ്റ്റബ്രോം 77ആം മിനിറ്റിൽ ഒരു ഗോൾ മടക്കി. കോർണർ കിക്ക് ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പട്ട യുണൈറ്റഡ്, കൂട്ട പൊരിച്ചിലിനോടുവിൽ ഗരേത് ബാരി പന്ത് വലയിലേക്ക് ഇട്ടു ബാഗീസിന്റെ ആശ്വാസ ഗോൾ നേടി.

18 മത്സരങ്ങളിൽ നിന്നും 42 പോയിന്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്. 14 പോയിന്റ് മാത്രമുള്ള വെസ്റ്റബ്രോം 19ആം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement