പരിശീലന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയവും തോൽവിയും

- Advertisement -

പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി കളിച്ച പരിശീലന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയവും തോൽവിയും. ചാമ്പ്യൻഷിപ്പ് ക്ലബായ വെസ്റ്റ് ബ്രോമിനോട് ഇന്ന് രണ്ട് സൗഹൃദ മത്സരങ്ങൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചത്. അറുപത് മിന്നു വീതമുള്ള രണ്ട് മത്സരങ്ങളിൽ ഒന്ന് വെസ്റ്റ് ബ്രോമും ഒന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും വിജയിച്ചു.

ആദ്യ മത്സരത്തിൽ 2-1 എന്ന സ്കോറിന് വെസ്റ്റ് ബ്രോം വിജയിക്കുകയായിരുന്നു. രണ്ടാം മത്സരത്തിൽ ശക്തമായി കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വെസ്റ്റ് ബ്രോമിനെ പരാജയപ്പെടുത്തി. പോൾ പോഗ്ബയും ബ്രൂണൊ ഫെർണാണ്ടസും ഇന്ന് ഒരുമിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ ഇറങ്ങിയിരുന്നു.

Advertisement