Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബോണ്മത്തിൽ

പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് മികച്ച ഫോമിലുള്ള ബോണ്മതിനെ നേരിടും. അത്ര മികച്ച ഫോമിൽ ഒന്നും അല്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ നാലിൽ എത്താനുള്ള ശ്രമത്തിന് ഇന്ന് ബൗണ്മതിനെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഇരുപതു പോയന്റുമായി ബോണ്മത് ലീഗിൽ ഇപ്പോൾ ആറാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാൽ പോയന്റിൽ ബോണ്മതിനൊപ്പം എത്താൻ എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിനാകും.

കഴിഞ്ഞ മത്സരത്തിൽ എവർട്ടണെ തോൽപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ഫോമിലേക്ക് മടങ്ങി വന്നു എന്നാണ് മൗറീനോ അവകാശപ്പെടുന്നത്. എവർട്ടണെതിരെ ലുകാകു ഇല്ലാതെ ആയിരുന്നു യുണൈറ്റഡ് ഇറങ്ങിയത്. മാർഷ്യൽ ആയിരുന്നു അന്ന് താരമായത്. ഇന്നും ലുകാകുവിനെ ബെഞ്ചിൽ ഇരുത്തിയാകും യുണൈറ്റഡ് ഇറങ്ങുക. പരിക്കിൽ നിന്ന് മടങ്ങി എത്തുന്ന സാഞ്ചസ് ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും.

അവസാന ആറു മത്സരങ്ങളിൽ പരാജയമറിയാതെ ആണ് ബൗണ്മത് ഉള്ളത്. ഈ ആറിൽ അഞ്ച് മത്സരങ്ങൾ വിജയിക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകിട്ട് ആറു മണിക്കാണ് മത്സരം നടക്കുക.

Exit mobile version