എവർട്ടണെ തോൽപ്പിച്ച് യുണൈറ്റ്ഡ് U18 ഒന്നാമത് തുടരുന്നു

അണ്ടർ 18 പ്രീമിയർ ലീഗിൽ എവർട്ടണെ തകർത്ത് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റ്ഡ് അണ്ടർ 18 ടീം ഒന്നാം സ്ഥാനം നിലനിർത്തി. ഇന്നലെ മാഞ്ചെസ്റ്ററിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണെ തോൽപ്പിച്ചത്.

മാഞ്ചസ്റ്ററിനായി മാസൺ ഗ്രീൻ വുഡ് ഇരട്ട ഗോളുകൾ നേടി. റമസാനിയും ജെയിംസ് ഗാർണറുമാണ് യുണൈറ്റഡിന്റെ മറ്റുസ്കോറേസ്. ലീഗിൽ നാലു പോയന്റിന്റെ ലീഡുമായി ഒന്നാമതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial