ഓൾഡ് ട്രാഫോഡിൽ ഇന്ന് പോരാട്ടം കനക്കും, യുണൈറ്റഡിന് എതിരാളികൾ ആഴ്‌സണൽ

Roshan

Download the Fanport app now!
Appstore Badge
Google Play Badge 1

വിജയമില്ലാതെ തുടർച്ചയായ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും കളത്തിൽ ഇറങ്ങുന്നു. സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടക്കുന്ന പോരാട്ടത്തിൽ നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന ആഴ്സണൽ ആണ് എതിരാളികൾ.

സിറ്റിയോട് തോൽവിയും ദുർബലരായ ക്രിസ്റ്റൽ പാലസിനോടും സൗത്താംപ്ടനോടും സമനിലയും വഴങ്ങി മോശം ഫോമിലൂടെയാണ് മൗറീൻഹോയും സംഘവും കടന്നു പോവുന്നത്. ഓൾഡ് ട്രാഫോഡിൽ ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ടീമിന് ശുഭകരമാവില്ല. പരിക്കാണ് ടീമിനെ വലക്കുന്നത്. ഫിൽ ജോൻസും ലുക്ക് ഷോയും പരിക്കേറ്റതോടെ പുറത്തായിരിക്കുകയാണ്, ലുക്കാകുവും കഴിഞ്ഞ മത്സരത്തിൽ പരിക്ക് മൂലം കളത്തിൽ നിന്നും കയറേണ്ടി വന്നിരുന്നു. സ്മാലിംഗും ഭായിയും തിരിച്ചെത്തിയാൽ മാത്രമേ പ്രതിരോധത്തിൽ യുണൈറ്റഡിന് എന്തെങ്കിലും ചെയ്യാൻ കഴിയൂ. സീസനിൽ ഇതുവരെ 5 മഞ്ഞ കാർഡുകൾ നേടിയതിനാൽ ആഷ്‌ലി യങ്ങും ഇന്നത്തെ മത്സരത്തിൽ ഉണ്ടാവില്ല.

തുടർച്ചയായി 19 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ആഴ്‌സണൽ എത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ സ്പർസിനെ മികച്ച മർജിനിൽ പരാജയപ്പെടുത്താൻ കഴിഞ്ഞത് ടീമിന്റെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. 12 വർഷത്തിനിടെ ഓൾഡ് ട്രാഫോഡിൽ ഒരു ലീഗ് വിജയം എന്നത് ആഴ്‌സണലിന് സാധികുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. പരിക്ക് മൂലം ഓസിലും ജാക്കയും കളിക്കില്ല. മുന്നേറ്റ നിരയിൽ മികച്ച ഫോമിലുള്ള ഒബാമയാങ്ങും ലാകാസറ്റെയും എമറിയുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. ഇന്ത്യൻ സമയം രാത്രി 1.30ന് ആണ് കിക്കോഫ്.