യുണൈറ്റഡ് VS യുണൈറ്റഡ്; ഇന്ന് മാഞ്ചസ്റ്റർ ന്യൂകാസിൽ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് യുണൈറ്റഡ് ടീമുകളുടെ പോരാട്ടം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ ആണ് മത്സരം നടക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിക്ക് 8 പോയിന്റ് പുറകിൽ ടേബിളിൽ രണ്ടാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്. അതു കൊണ്ടു തന്നെ ഇന്ന് വിജയത്തിൽ കുറഞ്ഞ ഒന്നും മൗറീൻഹൊയും സംഘവും പ്രതീക്ഷിക്കുന്നുണ്ടാവില്ല. മുന്നേറ്റ നിരയിൽ ലുകകുവിനോടൊപ്പം ഫോമിലില്ലാത്ത മിഖിതാര്യന് പകരം മാർഷ്യലിനും രാഷ്ഫോഡിനും അവസരം നൽകിയേക്കും. മാറ്റിച്ചിനോടൊപ്പം ഹെരേര തന്നെയായിരിക്കും മധ്യനിരയിൽ. പ്രതിരോധത്തിൽ പരിക്ക് മൂലം ജോണ്സ് കളിക്കാൻ സാധ്യതയില്ല, അത് കൊണ്ട് തന്നെ സമാലിങ് ആയിരിക്കും ഭായിയോടൊപ്പം ഉണ്ടാവുക. പരിക്ക് മാറി പോഗ്ബ, റോഹോ, ഇബ്രാഹിമോവിക് എന്നിവർ തിരിച്ചെത്തി എങ്കിലും ആദ്യ ഇലവനിൽ സ്ഥാനം ഉണ്ടാവില്ല.

ലീഗ് ടേബിളിൽ 11ആം സ്ഥാനത് ആണ് ന്യൂകാസിൽ ഉള്ളത്. പരിക്ക് മൂലം മിഡ്ഫീൽഡർ ജമാൽ ലാസെലസും വിങർ ക്രിസ്ര്റ്യൻ അറ്സുവും റാഫേൽ ബെനിറ്റ്‌സിന് നഷ്ടമാകും. മാഞ്ചസ്റ്റർ യുണൈറ്റഡ് തട്ടകമായ ഓൾഡ് ട്രാഫോഡിൽ വിജയിക്കുക എന്നത് അത്ര എളുപ്പമല്ല എന്നറിയാമെങ്കിലും പോരാടാൻ ഉറച്ചു തന്നെയാവും ന്യൂകാസിൽ ഇറങ്ങുക.

2015-16 സീസണിൽ ആണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. ഓൾഡ് ട്രാഫോഡിൽ നടന്ന ആദ്യ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചപ്പോൾ രണ്ടാം മത്സരം 6 ഗോളുകൾ പിറന്ന ത്രില്ലർ സമനിലയായിരുന്നു. ഇന്ത്യൻ സമയം രാത്രി 11ന് ആണ് കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയുണൈറ്റഡിന് ആശ്വാസം; ഇവർ തിരിച്ചെത്തുന്നു
Next articleആശാനും സംഘവും ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ