വിജയ വഴിയിൽ തിരിച്ചെത്താൻ യുണൈറ്റഡ് ഹഡെഴ്‌സ്ഫീല്ഡിനെതിരെ

- Advertisement -

ലിവർപൂളിനെതിരെ വഴങ്ങിയ സമനിലക്കു ശേഷം വിജയവഴിയിൽ തിരിച്ചെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഹഡെഴ്‌സ്ഫീല്ഡിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് ഹഡെഴ്‌സ്ഫീല്ഡിന്റെ ഹോം ഗ്രൗണ്ട് ജോണ് സ്മിത്ത് സ്റ്റേഡിയത്തിൽ ആണ് മത്സരം.

ലീഗ് ടേബിളിൽ ഒന്നാമത് നിൽക്കുന്ന സിറ്റിയുമായുള്ള പോരാട്ടം നിലനിർത്താൻ യുണൈറ്റഡിന് ഇന്ന് മികച്ച ഗോൾ ശരാശരിയിൽ വിജയിച്ചേ മതിയാവൂ. സിറ്റിയുമായി രണ്ടു പോയിണ്ട് വ്യത്യാസവുമായി ടേബിളിൽ രണ്ടാമതാണ് യുണൈറ്റഡ്. അതേ സമയം കഴിഞ്ഞ ഹോം ഗ്രൗണ്ട് മത്സരത്തിൽ സ്പർസിനോട് കനത്ത തോൽവി വഴങ്ങിയ ഹഡെഴ്‌സ്ഫീല്ഡ് കഴിഞ്ഞ 5 മത്സരങ്ങളില് 2 പോയിന്റ് മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്.

ലുകാക്കു തന്നെയായിരിക്കും യുണൈറ്റഡ് ആക്രമണത്തിന്റെ കുന്തമുന. അന്തണി മാർഷ്യൽ ടീമിലേക് തിരിച്ചെത്തിയേക്കും. ലിവർപൂളിനെതിരെ പ്രീമിയർ ലീഗ് അരങ്ങേറ്റം കുറിച്ച ലിൻഡലോഫ് ഇന്ന് ആദ്യ ഇലവനലിൽ സ്ഥാനം പിടിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement