വിജയ വഴിയിൽ തിരിച്ചെത്താൻ യുണൈറ്റഡ് ഇന്ന് സൗത്താംപ്ടണിൽ

ക്രിസ്റ്റൽ പാലസിന് എതിരെ സ്വന്തം മൈതാനത്ത് തോറ്റ നാണക്കേട് മറക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സൗത്താംപ്ടനെതിരെ. കഴിഞ്ഞ 2 മത്സരങ്ങളിൽ ജയിക്കാനാവാതെ പോയ യുണൈറ്റഡിന് ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 5 മണിക്ക് സൗത്താംപ്ടന്റെ സെന്റ് മേരീസ് സ്റ്റേഡിയത്തിലാണ് മത്സരം കിക്കോഫ്.

സൗത്താംപ്ടൻ നിരയിൽ റെഡ്‌മണ്ട് ഇന്ന് കളിക്കില്ല. കാരബാവോ കപ്പ് മത്സരത്തിന് ഇടയിൽ താരത്തിന് പരിക്കേറ്റിരുന്നു. ലെഫ്റ്റ് ബാക്ക് റയാൻ ബെർട്രാന്റ് ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. യുണൈറ്റഡ് നിരയിൽ ലൂക്ക് ഷോ, മാർശിയാൽ എന്നിവർ കളിക്കില്ല. ഇതോടെ ആഷ്‌ലി യങ് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ തിരിച്ചെത്തും. ഗ്രീൻവുഡ് കളിക്കാനുള്ള സാധ്യതയും ഇതോടെ ഏറി.