Site icon Fanport

റെക്കോർഡുകൾ തകർത്ത് ഒലെ !! ഹോം ഗ്രൗണ്ട് തോൽവിയിൽ ഇത് ചരിത്രം

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആഗ്രഹിക്കാത്ത റെക്കോർഡുകൾ പലതും തകരുന്ന കാഴ്ചയാണ് ഈ സീസണിൽ യുണൈറ്റഡിൽ നിന്ന് കാണുന്നത്. സ്പർസിനോട് സ്വന്തം മൈതാനത്ത് തോറ്റത്തോടെ ഇത്തവണ ഒരു നാണെകേടിന് പുറമെ അഭിമാനിക്കാൻ ഒട്ടും വകുപ്പില്ലാത്ത ഒരു റെക്കോർഡ് കൂടെ എത്തി. യുണൈറ്റഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് സീസണിലെ ആദ്യത്തെ 2 ഹോം മത്സരങ്ങളും യുണൈറ്റഡ് തോൽക്കുന്നത്.

സാക്ഷാൽ ഡേവിഡ് മോയസ് വരെ സമ്മാനിക്കാത്ത റെക്കോർഡാണ് ഇത്. ഒരുകാലത്ത് എതിരാളികൾക്ക് പേടി സ്വപ്നമായിരുന്നു ഓൾഡ് ട്രാഫോഡിൽ ഇത്തവണ ആദ്യ വെടി പൊട്ടിച്ചത് ക്രിസ്റ്റൽ പാലസാണ്. പിന്നീട് ബ്രൈറ്റനോട് എവേ മത്സരത്തിൽ കഷ്ടിച്ചു രക്ഷപെട്ട യുണൈറ്റഡ് ഇന്ന് വീണ്ടും ഓൾഡ് ട്രാഫോഡിൽ എത്തിയത് ജയം പ്രതീക്ഷിച്ചാണ്. പക്ഷെ ആദ്യം ലീഡ് എടുത്തെങ്കിലും പിന്നീട് തകർന്ന് തരിപ്പണമായി യുണൈറ്റഡ് 6 ഗോളുകളാണ്‌ സ്വന്തം ഗ്രൗണ്ടിൽ വാങ്ങിയത്.

Exit mobile version