മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റനെ ഉടൻ പ്രഖ്യാപിക്കും, നാലു പേരിൽ ഒരാൾ

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പുതിയ സീസണിൽ ആരു നയിക്കും എന്ന് ക്ലബ് ഉടൻ പ്രഖ്യാപിക്കും. ക്യാപ്റ്റനെ ഉടൻ തീരുമാനിക്കും എന്ന് പരിശീലകൻ ഒലെ മാധ്യമങ്ങളോട് പറഞ്ഞു. മാറ്റ, ഡി ഹിയ, പോഗ്ബ, ആഷ്ലി യങ്ങ് ഈ നാലു പേരിൽ ഒരാളാകും ക്യാപ്റ്റൻ ആവുക എന്ന് ഒലെ സൂചന നൽകി. കൂടുതൽ സാധ്യത ഗോൾകീപ്പർ ആയ ഡേവിഡ് ഡിഹിയക്ക് ആണെന്നും ഒലെ പറഞ്ഞു.

ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ 9 സീസണുകളായി കളിക്കുന്നു. ഡി ഹിയ ആണ് കൂടുതൽ മത്സരങ്ങൾ കളിക്കാനും സാധ്യത അതുകൊണ്ട് ഡി ഹിയക്ക് ക്യാപ്റ്റനാകാൻ സാധ്യതകൾ ഏറുന്നു എന്ന് ഒലെ പറഞ്ഞു. നേരത്തെ ഡിഹിയയും തനിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആകണമെന്ന് പറഞ്ഞിരുന്നു. അന്റോണിയൊ വലൻസിയ ക്ലബ് വിട്ട ശേഷം ആശ്ലി യങ് ആണ് ഭൂരിഭാഗം മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിച്ചത്.

Exit mobile version