“മാഞ്ചസ്റ്റർ സിറ്റിയുടെ നിലവാരം യുണൈറ്റഡിനില്ല, മാറ്റങ്ങൾ വരണം” – ബ്രൂണോ

 121461804 Gettyimages 1236385383

ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെയേറ്റ പരാജയത്തിന്റെ നിരാശ പങ്കുവെച്ച് ബ്രൂണോ ഫെർണാണ്ടസ്. യുണൈറ്റഡ് താരങ് കുറച്ച് സംസാരിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ട സമയമാണ് ഇതെന്ന് ബ്രൂണോ പറഞ്ഞു. മാറ്റങ്ങൾ വരേണ്ടതുണ്ട്, കാരണം ഇത് ഇതിനകം പലതവണ ഇതേ പോലുള്ള സംഭവിച്ചിട്ടുണ്ട്. ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത് എന്താണ് അത് പോരാ എന്നാണ് അതിന്റെ അർത്ഥം. ബ്രൂണോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം കളിച്ച 6 ലീഗ് മത്സരങ്ങളിൽ 4 എണ്ണത്തിലും പരാജയപ്പെട്ടു നിൽക്കുകയാണ്.

“ഞങ്ങൾ മാഞ്ചസ്റ്റർ സിറ്റിയുടെ അതേ തലത്തിൽ ഉയരണം എങ്കിൽ ഞങ്ങൾ ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്, ഈ മത്സരത്തിൽ ഞങ്ങൾ ഒരേ നിലവാരത്തിൽ അല്ല എന്ന് അവർ കാണിച്ചു തന്നു” ഫെർണാണ്ടസ് പറഞ്ഞു.
“എല്ലാവരും സ്വയം നോക്കണം, നിങ്ങൾ എന്താണ് തെറ്റ് ചെയ്യുന്നതെന്ന് നിങ്ങൾ കണ്ണാടിയിൽ നോക്കണം. നിങ്ങൾക്ക് മറ്റാരുടെയും മാനസികാവസ്ഥ മാറ്റാൻ കഴിയില്ല, നിങ്ങൾ സ്വയം നോക്കുകയും നിങ്ങൾക്ക് നന്നായി ചെയ്യാൻ കഴിയുന്നത് എന്താണെന്ന് മനസ്സിലാക്കുകയും വേണം.” ബ്രൂണോ രോഷാകുലനായി പറഞ്ഞു.

Previous articleചരിത്രം എഴുതാൻ ഗോകുലം കേരള വനിതകൾ ഇന്ന് ഇറങ്ങും
Next articleറനിയേരിയുടെ വാട്ഫോർഡിന് എതിരെ ആർട്ടെറ്റക്ക് ആഴ്‌സണലിൽ ഇന്ന് നൂറാം മത്സരം