കരബാവോ കപ്പ് : സ്വാൻസിയെ തോല്പിച്ച് യുണൈറ്റഡ് അവസാന എട്ടിൽ

- Advertisement -

കരബാവോ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. സ്വാൻസി സിറ്റിയെ അവരുടെ മൈതാനമായ ലിബർട്ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ഹൊസെ മൗറീൻഹോയും സംഘവും തോൽപിച്ചു വിട്ടത്. ജെസ്സെ ലിംഗാർഡ് ആണ് രണ്ടു ഗോളുകളും നേടിയത്. വിജയത്തോടെ യുണൈറ്റഡ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

മത്സരത്തിന്റെ തുടക്കം മുതൽ സ്വാൻസിക്കു മേൽ ആധിപത്യം പുലർത്തിയ യൂണൈറ്റഡ് 21ആം മിനിറ്റിൽ ആദ്യ ഗോൾ നേടി,റാഷ്ഫോഡ് നൽകിയ മികച്ചൊരു പാസ് വൻ ഓണ് വൻ സിറ്റ്വെഷനിൽ ലിംഗാർഡ് അനായാസം പന്ത് വലയിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ 59ആം മിനിറ്റിൽ ആണ് രണ്ടാം ഗോൾ പിറന്നത്. ഡാർമിയാൻ നൽകിയ പാസ് തകർപ്പൻ ഒരു ഹെഡറിലൂടെ ലിംഗാർഡ് വലയിൽ എത്തിച്ചപ്പോൾ സ്വാൻസി ഗോൾ കീപ്പറിന് കാഴ്ചക്കാരനായി നിൽക്കേണ്ടി വരികയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement