ഉനായ് എമെറിയെ പുറത്താക്കില്ല, പിന്തുണയുമായി ആഴ്സണൽ ബോർഡ്

സീസണിൽ ദയനീയ ഫോമിലാണ് ഉള്ളത് എങ്കിലും ആഴ്സണൽ പരിശീലകനെ പുറത്താക്കില്ല എന്ന് ആഴ്സണൽ ക്ലബ് അറിയിച്ചു. ക്ലബിന്റെ‌ ഹെഡ് ഓഫ് ഫുട്ബോൾ ആയ റൗൾ സൻലെഹി ആണ് എമെറിയ്ക്ക് ക്ലബിന്റെ പൂർണ്ണ പിന്തുണ ഉണ്ട് എന്നറിയിച്ചത്. എമറിയ്ക്ക് ഈ ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ ആകും എന്ന് തന്നെയാണ് തങ്ങളുടെ വിശ്വാസം എന്നും റൗൾ പറഞ്ഞു.

എന്നാൽ ആഴ്സണലിന്റെ സമീപ കാലത്തെ മത്സരങ്ങൾ ഫലങ്ങൾ ആശങ്ക നൽകുന്നുണ്ട്. ടീമിന്റെ പ്രകടനങ്ങളും തൃപ്തികരമല്ല എന്നും അദ്ദേഹം പറഞ്ഞു. അവസാന 10 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ആകെ രണ്ട് വിജയം മാത്രമെ ആഴ്സണലിന് നേടാൻ ആയിട്ടുള്ളൂ. അവസാന മത്സരത്തിൽ ലെസ്റ്റർ സിറ്റിയോട് കൂടെ പരാജയപ്പെട്ടതോടെയാണ് ഉനായിയുടെ രാജി ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയത്.

Previous articleഇറ്റലിയെ തോൽപ്പിച്ച് ബ്രസീൽ സെമി ഫൈനലിൽ
Next articleഫെഡറർക്ക് പുറകെ എ ടി പി ഫൈനൽസിൽ നദാലിനും തോൽവിയോടെ തുടക്കം