Site icon Fanport

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആകും എന്ന് ഹെരേര

സാധ്യതകൾ വളരെ കുറവാണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ നാലിൽ എത്തുമെന്ന് മധ്യനിര താരം ഹെരേര. ചെൽസിയും ആഴ്സണലും മുന്നിൽ ഉണ്ട് എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോഴും സാധ്യതയുണ്ട് എന്ന് ഹെരേര പറഞ്ഞു. ഇനി ലീഗിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാൽ ആദ്യ നാലിൽ എത്താൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഹെരേര പറഞ്ഞു.

ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ 65 പോയന്റുമായി ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഉള്ളത്. നാലാം സ്ഥാനത്തുള്ള ചെൽസിക്ക് 68 പോയന്റുണ്ട്. ചെൽസി രണ്ട് മത്സരങ്ങളിലും വിജയിക്കാതിരുന്നാൽ മാത്രമേ യുണൈറ്റഡിന് ചെറിയ പ്രതീക്ഷ എങ്കിലും ഉള്ളൂ. എന്നാലും ഹെരേര ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ന് ഹഡേഴ്സ്ഫീൽഡിനെതിരെ ഇറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യം അവരെ തോൽപ്പിക്കട്ടെ എന്ന് ഹെരേര പറഞ്ഞു. കഴിഞ്ഞ സീസണിൽ ഹഡേഴ്സ് ഫീൽഡിന്റെ ഹോമിൽ ജയിക്കാൻ ആയിരുന്നില്ല എന്നും അതുകൊണ്ട് അവിടെ ജയിക്കണം എന്നും ഹെരേര പറഞ്ഞു.

Exit mobile version