ട്രാന്‍സ്ഫര്‍ ഗോസിപ്പില്‍ നിറഞ്ഞ് ഷോയും ഇവാന്‍സും വില്ല്യനും

- Advertisement -

മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ തുടങ്ങാനിരിക്കെ ട്രാന്‍സ്ഫര്‍ ഗോസിപ്പില്‍ നിറയുകയാണ് പ്രീമിയര്‍ ലീഗ് താരങ്ങള്‍. ഇരുപത്തിരണ്ടുകാരനായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ലെഫ്റ്റ് ഡിഫന്‍ണ്ടര്‍ ലൂക്ക് ഷോ വേണ്ടി വലവിരിച്ചിരിക്കുന്നു ന്യൂ കാസില്‍ യുണൈറ്റഡാണ്. 2014 ലൂയി വാന്‍ഗാള്‍ മാഞ്ചസ്റ്ററിന്റെ പരിശീലകനായിരിക്കെ  27 മില്ല്യണ്  സൗത്തംപ്ട്ടണിൽ നിന്ന് സ്വന്തമാക്കിയ താരത്തെ 20 മില്ല്യണ് ന്യൂ കാസിലിന് നല്‍ക്കാനാണ് ക്ലബ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ താരത്തിന് 20 മില്ല്യന്‍ നല്‍ക്കാന്‍ ന്യൂ കാസില്‍ തയ്യാറായിട്ടില്ല. മാഞ്ചസ്റ്ററിലെത്തിയ ശേഷം നിരന്തരം പരിക്കിന്റ പിടിയിലായ താരം കഴിഞ്ഞ ഏതാനും ആഴ്ച്ചയ്ക്ക് മു‍മ്പാണ് ക്ലബില്‍ തിരിച്ചെത്തിയത്.

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും, നിലവിലെ വെസ്റ്റ് ബ്രൗണ്‍ താരവുമായ ജോണി ഇവാന്‍സാണ് മറ്റൊരു താരം. 30 മില്ല്യനാണ് താരത്തിന്റെ അടിസ്ഥാന വിലയായി ക്ലബ് നിശ്ചയിച്ചിട്ടുള്ളത്. താരത്തിന് വേണ്ടി ആര്‍സണലും മാഞ്ചസ്റ്റര്‍ സിറ്റിയും സ്പാനിഷ് ക്ലബ് റയല്‍ സോസിഡാറും രംഗത്തുണ്ട്. കുറച്ച് ദിവസം മുന്‍പ് ആര്‍സണലിന്റെ 25 മില്ല്യന്റെ ബിഡ് വെസ്റ്റ് ബ്രൗണ്‍ തള്ളിയിരുന്നു.

കുട്ടിന്യോക്ക് വേണ്ടിയുള്ള ബാര്‍സലോണ ബിഡ് ലിവര്‍പ്പൂള്‍ തള്ളിയതോടെ പ്ലാന്‍ ബി എന്നോണം മറ്റോരു ബ്രസീലിയന്‍ താരത്തെ സ്വന്തമാക്കാനൊരുങ്ങുകയാണ് ബാര്‍സ. ഇരുപത്തിഒന്‍പ്പതുകാരനായ ചെല്‍സി മിഡ്ഫില്‍ഡര്‍ വില്ല്യമിനെയാണ് ബാര്‍സലോണയുടെ നോട്ടം. എന്നാല്‍ ചെല്‍സി ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement