യായ തുറെ മാഞ്ചസ്റ്റർ സിറ്റി വിടുന്നു

- Advertisement -

യായ തുറെ ഈ സീസൺ അവസാനിക്കുന്നതോടെ മാഞ്ചസ്റ്റർ സിറ്റിയോട് വിട പറയും. കരാർ അവസാനിക്കുന്നതോടെ ഐവറി കോസ്റ്റ് താരത്തിന്റെ ഇത്തിഹാദ് കരിയറിന് ഇതോടെ അന്ത്യമാകും. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോളയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

34 വയസുകാരനായ തുറെ 2010 ഇൽ ബാഴ്സലോണയിൽ നിന്നാണ് സിറ്റിയിൽ എത്തുന്നത്. പിന്നീട് സിറ്റിയുടെ വിജയങ്ങളിൽ നിർണായക പങ്കാണ് താരം വഹിച്ചത്. 2011 ഇൽ എഫ് എ കപ്പും ,പ്രീമിയർ ലീഗും നേടിയ തുറെ പിന്നീട് 2014 ലും ലീഗ് കിരീട നേട്ടം ആവർത്തിച്ചു. 2016 ഇൽ ലീഗ് കപ്പ് നേടിയപ്പോയും നിർണായക ശക്തി തുറെ ആയിരുന്നു.

മാനുവൽ പല്ലെഗ്രിനി മാറി പെപ്പ് ഗാർഡിയോള വന്നതോടെ പക്ഷെ തുറെക്ക് സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞു. കഴിഞ്ഞ സീസണിൽ താരത്തിന്റെ ഏജന്റ് ഗാർഡിയോളക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ഇരുവരും തമ്മിലുള്ള അകലം കൂട്ടുകയും ചെയ്തു. എന്നാൽ സീസണിലെ രണ്ടാം പകുതിയിൽ താരം ടീമിൽ ഇടം നേടുകയും മികച്ച കളി പുറത്തെടുക്കുകയും ചെയ്തു . ഇതോടെ താരവുമായുള്ള കരാർ സിറ്റി 1 വർഷത്തേക്ക് കൂടെ നീട്ടുകയായിരുന്നു.

സിറ്റിക്കായി 315 മത്സരങ്ങൾ കളിച്ച തുറെ 82 ഗോളുകൾ ടീമിനായി നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement