ജോസെ മൗറിനോയെ ടോട്ടൻഹാം പുറത്താക്കി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പരിശീലകൻ ജോസേ മൗറിനോയെ പുറത്താക്കി പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാം. കഴിഞ്ഞ ദിവസം ടോട്ടൻഹാം സൂപ്പർ ലീഗിൽ ചേരുമെന്ന് അറിയിച്ചതിന് തൊട്ട് പിന്നാലെ ആണ് മൗറിനോയെ ടീം പുറത്താക്കിയത്. ടോട്ടൻഹാമിൽ 2023 വരെയാണ് മൗറിനോക്ക് കരാർ ഉണ്ടായിരുന്നത്. 2019 നവംബറിൽ പോച്ചെറ്റിനോയെ പുറത്താക്കിയതിന് പിന്നാലെയാണ് ജോസെ മൗറിനോ ടോട്ടൻഹാം പരിശീലകനായത്. ആ സീസണിൽ ടോട്ടൻഹാമിന് യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുക്കാൻ മൗറിനോക്ക് കഴിഞ്ഞിരുന്നു.

എന്നാൽ ഈ സീസണിന്റെ തുടക്കത്തിൽ ടോട്ടൻഹാം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും തുടർന്ന് ആ ഫോം തുടരാൻ ടീമിനായിരുന്നില്ല. നിലവിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് ടോട്ടൻഹാം. കഴിഞ്ഞ ദിവസം എവർട്ടണെതിരായ മത്സരം സമനിലയിൽ കുടുങ്ങിയതോടെ ടീമിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് മങ്ങലേറ്റിരുന്നു. ലീഗ് കപ്പ് ഫൈനലിൽ ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കെയാണ് പരിശീലകനെ ക്ലബ് പുറത്താക്കുന്നത്.