ടോട്ടൻഹാം – മാഞ്ചസ്റ്റർ സിറ്റി മത്സര ക്രമത്തിൽ മാറ്റം

ടോട്ടൻഹാമിന്റെ സ്റ്റേഡിയം പൂർത്തിയാവാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരം പുനഃക്രമീകരിച്ചു. ഒക്ടോബർ 28ന് നടക്കേണ്ട മത്സരമാണ് ഒക്ടോബർ 29 ന് വെംബ്ലിയിൽ വെച് നടക്കുക. മത്സരം നടക്കേണ്ടിയിരുന്ന 28ആം തിയ്യതി വെംബ്ലിയിൽ വെച്ച് എൻ.എഫ്.എൽ മത്സരം നടക്കുന്നതിനെ തുടർന്നാണ് മത്സരം പ്രതിസന്ധിയിലായത്. 

നേരത്തെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ടോട്ടൻഹാമിന്റെ പുതിയ സ്റ്റേഡിയത്തിലേക്കുള്ള മാറ്റം വൈകുമെന്ന് ക്ലബ് അറിയിച്ചിരുന്നു. ഇത് പ്രകാരം ടോട്ടൻഹാമിന്റെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ എല്ലാം വെംബ്ലിയിൽ വെച്ചാവും നടക്കുക. 

ഈ മാസം 15ന് നടക്കേണ്ട ലിവർപൂൾ മത്സരം പുതിയ സ്റ്റേഡിയത്തിൽ നടത്താനായിരുന്നു തീരുമാനം. എന്നാൽ സ്റ്റേഡിയത്തിന്റെ പണി ഉദ്ദേശിച്ച സമയത്ത് പൂർത്തിയാവാത്തതിനെ തുടർന്ന് മത്സരങ്ങൾ വെംബ്ലിയിലേക്ക് മാറ്റുകയായിരുന്നു. 

Previous articleലാലിഗയിൽ പുതിയ സീസണിലും മെസ്സി ആധിപത്യം തുടരുന്നു
Next articleഹെൻഡേഴ്സന് പുതിയ ലിവർപൂൾ കരാർ