ബ്രയാൻ ഗിലും, ലെ സെൽസയും, എൻഡോബലയും അടക്കമുള്ളവരെ ലോണിൽ വിട്ടു ടോട്ടൻഹാം

പുതിയ താരങ്ങളെ ടീമിൽ എത്തിച്ചു ടീം ശക്തമാക്കുന്ന അന്റോണിയോ കോന്റെ ടീമിലെ മോശം പ്രകടനം തുടരുന്ന താരങ്ങളെ ഒഴിവാക്കുന്നു. വലിയ പ്രതീക്ഷയോടെ ടോട്ടൻഹാം കഴിഞ്ഞ സീസണിൽ ലമേലക്ക് പകരം സെവിയ്യയിൽ നിന്നു ടീമിൽ എത്തിച്ച സ്പാനിഷ് താരം ബ്രയാൻ ഗില്ലിനെ സ്പാനിഷ് ക്ലബ് വലൻസിയ ആണ് വായ്പ അടിസ്‌ഥാനത്തിൽ നിലവിൽ സ്വന്തമാക്കിയത്. സീസണിൽ ഒട്ടും താളം കണ്ടത്താൻ സാധിക്കാത്ത യുവ താരത്തിന്റെ ടീമിലെ സ്ഥാനം യുവന്റസിൽ നിന്നു സ്വീഡിഷ് താരം കുലുയെസ്കി വന്നതോടെയാണ് അപകടത്തിൽ ആയത്. ആറു മാസത്തേക്ക് നേരിട്ടുള്ള വായ്പ കരാറിന് ആണ് താരം വലൻസിയയിൽ എത്തുക.

ഏതാണ്ട് 60 മില്യൺ യൂറോക്ക് ടോട്ടൻഹാമിൽ എത്തിയ ഫ്രഞ്ച് താരം എൻഡോബലയെ ആണ് കോന്റെ ടീമിൽ നിന്നു ഒഴിവാക്കുന്ന മറ്റൊരു താരം. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോൺ ആണ് താരത്തെ വായ്പ അടിസ്‌ഥാനത്തിൽ ടീമിൽ എത്തിച്ചത്. സ്ഥിരമായി താരത്തെ സ്വന്തമാക്കാനുള്ള സാധ്യതയും കരാറിൽ ലിയോൺ തുറന്നിടുന്നുണ്ട്. അതേസമയം ഇത് വരെ ടീമിൽ സ്ഥിര സ്ഥാനം കണ്ടത്താൻ സാധിക്കാത്ത അർജന്റീന താരം ജിയോ ലെ സെൽസയും ടീമിൽ നിന്നു പുറത്ത് പോവും. സ്പാനിഷ് ടീം വിയ്യറയൽ ആണ് താരത്തെ സ്വന്തമാക്കാൻ സാധ്യതയുള്ള ടീം. അർജന്റീന താരത്തെ വായ്പ അടിസ്‌ഥാനത്തിൽ ഉനയ് എമറെയുടെ ടീം സ്വന്തമാക്കും എന്നാണ് സൂചനകൾ.

Exit mobile version