
ടോട്ടൻഹാമിന്റെ കിടിലൻ തിരിച്ച് വരവ് കണ്ട മത്സരത്തിൽ ലെസ്റ്ററിനെ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് തോല്പിച്ച് ടോട്ടൻഹാം ലീഗിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു. ഒരു ഘട്ടത്തിൽ 3-1ന് പിറകിൽ പോയതിനു ശേഷമാണു മികച്ച തിരിച്ചു വരവ് നടത്തി ടോട്ടൻഹാം വിജയം പിടിച്ചെടുത്തത്.
ടോട്ടൻഹാമിന് വേണ്ടി ഹാരി കെയ്ൻ ഇരട്ട ഗോൾ നേടിയെങ്കിലും ഗോൾ ബൂട്ട് പുരസ്കാരത്തിൽ സാലക്ക് പിറകിലായി. കെയ്നിനു പുറമെ എറിക് ലമേലയും ഇരട്ട ഗോൾ നേടി മികച്ച പ്രകടനം പുറത്തെടുത്തു. ടോട്ടൻഹാമിന്റെ അഞ്ചാമത്തെ ഗോൾ ലെസ്റ്റർ താരം ഫുഷിന്റെ സെൽഫ് ഗോളായിരുന്നു. ലെസ്റ്ററിനു വേണ്ടി ജാമി വാർഡി ഇരട്ട ഗോളോടെ കളം നിറഞ്ഞു കളിച്ചപ്പോൾ മഹാറാസും ഇനാച്ചുവും ഓരോ ഗോൾ വീതം നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial