ടോറിനോ ഫുൾ ബാക്ക് ഇനി ചെൽസിയിൽ

അലക്സ് ഓക്സലൈഡ് ചേമ്പർലൈനെ ടീമിലെത്തിക്കാൻ അവസാന നിമിഷം പരാജയപ്പെട്ട ചെൽസി പകരക്കാരനെ ഇറ്റലിയിൽ നിന്ന് കണ്ടെത്തി. ടോറിനോയുടെ ഫുൾ ബാക്ക് സപ്പോകോസ്റ്റയെയാണ് പ്രീമിയർ ലീഗ് ജേതാക്കൾ 25 മില്യൺ പൗണ്ട് നൽകി സ്വന്തമാക്കിയത്.

നിലവിലെ റൈറ്റ് വിങ് ബാക്കായ വിക്ടർ മോസസിന് ബാക് അപ്പ് ആയാവും സപ്പോകോസ്റ്റ സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തുക. 25 കാരനായ താരം 2016 മുതൽ ഇറ്റലി ദേശീയ താരം കൂടിയാണ്. 2015 മുതൽ റ്റോറീനോയുടെ താരമായ സപ്പൊകോസ്റ്റ അവർക്കായി 58 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2015 ഇൽ താരത്തിന് ആദ്യ ദേശീയ ടീമിലേക്കുള്ള വിളി നൽകിയ അന്റോണിയോ കൊണ്ടേക്ക് കീഴിൽ താരം മികച്ച കളിക്കാരനായി വളരും എന്ന് തന്നെയാവും ചെൽസിയുടെ പ്രതീക്ഷ. പക്ഷെ അത്രയൊന്നും അറിയപ്പെടാത്ത താരത്തെ ടീമിൽ എത്തിച്ചത് ചെൽസി ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്.

എന്നാൽ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോ അടക്കുന്ന ദിവസം ടീമിലെത്തിയ മാർക്കോസ് അലോൻസോ മികച്ച പ്രകടനത്തോടെ ലീഗിലെ തന്നെ മികച്ച ഫുൾ ബാക്കുകളിൽ ഒരാളായി വളർന്നത് കൊണ്ടേയുടെ വിജയമായാണ് കാണുന്നത്. അന്റോണിയോ കൊണ്ടേയിൽ വിശ്വാസം അർപ്പിച്ചു തന്നെയാവും ചെൽസി മാനേജ്മെന്റ് താരത്തെ ലണ്ടനിൽ എത്തിക്കുന്നത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൂപ്പർസബ്ബായി കൗട്ടിഞ്ഞോ, ജയം തുടർന്ന ബ്രസീലിന്റെ മഞ്ഞപ്പട
Next articleസുജിത് ഇനി മഞ്ഞപ്പടയിൽ, ബ്ലാസ്റ്റേഴ്സിന്റെ നാലാം ഗോൾ കീപ്പറായി 19കാരൻ മലയാളി