ടോണി പ്യുലിസിനെ പുറത്താക്കി

- Advertisement -

ചെൽസിക്ക് എതിരായി 4 ഗോൾ തോൽവിക്ക് പിന്നാലെ വെസ്റ്റ് ബ്രോം പരിശീലകൻ ടോണി പ്യുലിസിനെ പുറത്താക്കി. പ്രീമിയർ ലീഗിൽ മോശം ഫോം തുടർന്ന ബാഗീസ് ടീം പോയിന്റ് ടേബിളിൽ 17 ആം സ്ഥാനത്തായതോടെയാണ് 59 കാരനായ പ്യുലീസിന് ജോലി നഷ്ടമായത്. പ്യുലീസിന് കീഴിൽ അവസാന 21 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വെസ്റ്റ് ബ്രോമിന് ജയിക്കാനായത്. ആരാധകരുടെ പൂർണ്ണ പിന്തുണ നഷ്ടപ്പെട്ട പ്യുലീസിനെതിരെ അവർ പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു.

ആഗസ്റ്റ് 19 ന് ശേഷം ഒരു മത്സരം പോലും ജയിക്കാൻ വെസ്റ്റ് ബ്രോമിന് ആയിട്ടില്ല. 3 വർഷങ്ങൾക്ക് ശേഷമാണ് പ്യുലിസ് വെസ്റ്റ് ബ്രോമിന്റെ പരിശീലക സ്ഥാനത് നിന്ന് മാറുന്നത്. പ്യുലിസിന്റെ കീഴിൽ ലീഗിൽ 10 ആം സ്ഥാനത് ഫിനിഷ് ചെയ്തതാണ് ഇതിൽ ഏറ്റവും മികച്ച നേട്ടം. പ്യുലിസിന്റെ പകരം ആര് എത്തുമെന്ന് ക്ലബ്ബ് ഇതുവരെ തീരുമാനിച്ചിട്ടില്ല. ലീഗിൽ മികച്ച ഫോമിലുള്ള ടോട്ടൻഹാമിന് എതിരെയാണ് വെസ്റ്റ് ബ്രോമിന്റെ അടുത്ത മത്സരം. പ്രീമിയർ ലീഗിൽ നേരത്തെ ക്രിസ്റ്റൽ പാലസ്, വെസ്റ്റ് ഹാം, എവർട്ടൻ, ലെസ്സ്റ്റർ ടീമുകളും മോശം ഫോം കാരണം പരിശീലകരെ പുറത്താക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement