Site icon Fanport

വിലക്ക് കഴിഞ്ഞ് ടൊണാലി തിരികെയെത്തുന്നു

വാതുവെപ്പ് കേസിൽ അകപ്പെട്ട ഇറ്റാലിയൻ താരം സാൻഡ്രോ ടോണാലി വിലക്ക് കഴിഞ്ഞ് കളത്തിലേക്ക് തിരികെയെത്തുന്നു. പത്ത് മാസമാണ് ഫുട്ബോളിൽ നിന്നും വിലക്ക് കാരണം പുറത്തായിരുന്ന താരം ഈ മാസം അവസാനത്തോടെ വീണ്ടും കളത്തിൽ എത്തും എന്ന് ന്യൂകാസിൽ യുണൈറ്റഡ് അറിയിച്ചു. ഓഗസ്റ്റ് 28നേക്ക് ടൊണാലിയുടെ വിലക്ക് പൂർത്തിയാകും. അന്ന് മുതൽ താരം ന്യൂകാസിലിനായി കളിക്കും എന്നും ക്ലബ് അറിയിച്ചു.

Picsart 24 08 15 16 30 25 401

വിലക്കിന് പുറമെ എട്ട് മാസം റീഹാബ് ചികിത്സ ടൊണാലി പൂർത്തിയാക്കി. പതിനാറ് ബോധവൽക്കരണ പൊതുപരിപാടികളിലും ടോണാലി പങ്കെടുത്തു. വിലക്ക് കാരണം താരത്തിന് യൂറോ കപ്പ് അടക്കം നഷ്ടമായിരുന്നു. ടൊണാലി തിരികെ വരുന്നത് ന്യൂകാസിൽ യുണൈറ്റഡിന് കരുത്താകും.

Exit mobile version