ടിയേർനിയുടെ പരിക്ക് സാരമുള്ളത്, ആഴ്ചകൾ പുറത്തിരിക്കും

- Advertisement -

ആഴ്സണലിന് പരിക്കിന്റെ തിരിച്ചടി. അവരുടെ ഫുൾബാക്കായ ടിയേർനിക്ക് വെസ്റ്റ് ഹാമിനെതിരെ ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു. വെസ്റ്റ് ഹാമിനെതിരെയുള്ള മത്സരത്തിൽ തോളിനായിരുന്നു ടിയേർനിക്ക് പരിക്കേറ്റത്. താരം എത്ര കാലം പുറത്തിരിക്കും എന്ന് ക്ലബ് വ്യക്തമാക്കിയില്ല എങ്കിലും ആഴ്ചകളോളം വിശ്രമം ആവശ്യം വരും എന്നാണ് പ്രാഥമിക വിവരങ്ങൾ.

പരിക്ക് കാരണം സീസൺ തുടക്കത്തിൽ ഒരുപാട് മത്സരങ്ങൾ നഷ്ടമായ താരമാണ് ടിയേർനി. ടിയേർനി മാത്രമല്ല ബെല്ലെറിൻ, പെപെ തുടങ്ങിയവരും പരിക്കിന്റെ പിടിയിലാണ്. യൂറോപ്പ ലീഗിലെ മത്സരത്തിനു പിന്നാലെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെയും ആഴ്സണലിന് നേരിടാനുണ്ട്.

Advertisement