വീണ്ടും ടിലമെൻസ് മാജിക്! എവർട്ടണിനെ തോൽപ്പിച്ചു ലെസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫ്രാങ്ക് ലമ്പാർഡിന്റെ എവർട്ടണിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ബ്രണ്ടൻ റോജേഴ്സിന്റെ ലെസ്റ്റർ സിറ്റി. ഗുഡിസൺ പാർക്കിലെ ജയത്തോടെ ലീഗിൽ പതിമൂന്നാം സ്ഥാനത്തേക്ക് കയറാനും അവർക്ക് ആയി. അതേസമയം ലെസ്റ്റർ സിറ്റിയുടെ അതെപോയിന്റുകൾ ഉണ്ടെങ്കിലും 15 സ്ഥാനത്ത് ആണ് എവർട്ടൺ ഇപ്പോൾ. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ ഇരു ടീമുകളും ഏതാണ്ട് തുല്യത പാലിച്ച മത്സരത്തിൽ കൂടുതൽ അവസരങ്ങൾ ലെസ്റ്റർ ആണ് തുറന്നത്. ഇടക്ക് അവരുടെ ഒരു ശ്രമം ബാറിൽ തട്ടി മടങ്ങി.

ലെസ്റ്റർ സിറ്റി

മികച്ച അവസരങ്ങൾ എവർട്ടണിനു ആയി മുതലാക്കാൻ കാൽവർട്ട് ലൂയിനോ, ഇയോബിക്കോ ആദ്യ പകുതിയിൽ ആയില്ല. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ലെസ്റ്റർ ഗോൾ നേടി. ജെയിംസ് മാഡിസന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് യൂറി ടിലമെൻസ് ലോകോത്തര ഷോട്ടിലൂടെ അവർക്ക് ഗോൾ സമ്മാനിച്ചു. സീസണിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നു തന്നെ ആയിരുന്നു ഇത്. തുടർന്ന് സമനിലക്ക് ആയുള്ള എവർട്ടൺ ശ്രമങ്ങൾ ആണ് കണ്ടത്. എന്നാൽ 86 മത്തെ മിനിറ്റിൽ മാഡിസന്റെ പാസിൽ നിന്നു മികച്ച ഒരു ഷോട്ടിലൂടെ ഗോൾ കണ്ടത്തിയ ഹാർവി ബാർൺസ് ലെസ്റ്റർ ജയം പൂർത്തിയാക്കുക ആയിരുന്നു.