തിയാഗോ സിൽവ ചെൽസിയിൽ തന്നെ തുടരും

20210414 080913
Credit: Twitter

ബ്രസീലിയൻ സെന്റർ ബാക്ക് തിയാഗോ സിൽവയുടെ കരാർ പുതുക്കാനുള്ള ചെൽസി ശ്രമങ്ങൾ വിജയം കാണുന്നു. താരം ഒരു വർഷത്തേക്ക് കരാർ പുതുക്കാൻ താരം സമ്മതിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സീസൺ അവസാനത്തോടെ യൂറോപ്പ് വിട്ട് ലാറ്റിനമേരിക്കയിലേക്ക് തിരികെ പോകാൻ ആണ് സിൽവ ഉദ്ദേശിക്കുന്നത്‌.

ഈ സീസൺ തുടക്കത്തിൽ ആയിരുന്നു സിൽവ പി എസ് ജി വിട്ട് ചെൽസിയിൽ എത്തിയത്. പരിക്ക് പലപ്പോഴും സിൽവയെ ബുദ്ധിമുട്ടിച്ചു എങ്കിലും ചെൽസി താരത്തെ വലിയ പ്രാധാന്യത്തോടെ ആണ് നോക്കി കാണുന്നത്. പരിശീലകൻ ടൂഹലും സിൽവ ക്ലബിൽ തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. സിൽവയുടെ പരിചയ സമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യും എന്ന് ക്ലബ് വിശ്വസിക്കുന്നു.

Previous articleഓസ്ട്രേലിയയ്ക്ക് പുതിയ ബാറ്റിംഗ് കോച്ചെത്തും
Next articleആര്‍പി സിംഗിന്റെ പിതാവ് കോവിഡ് ബാധിച്ചു മരിച്ചു