അടുത്ത വർഷവും ചെൽസിയിൽ ഉണ്ടാവുമെന്ന് പറഞ്ഞ് കോർട്ട്വാ

പുതിയ കരാറിൽ ഒപ്പുവെച്ചാലും ഇല്ലെങ്കിലും അടുത്ത കൊല്ലം താൻ ചെൽസിയിൽ ഉണ്ടാവുമെന്ന് പ്രഖ്യാപിച്ച് ചെൽസിയുടെ ബെൽജിയൻ ഗോൾ കീപ്പർ തിബോ കോർട്ട്വാ. താരം റയൽ മാഡ്രിഡിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് അടുത്ത കൊല്ലവും താൻ ചെൽസിയിൽ തന്നെ ഉണ്ടാവുമെന്ന് ഉറപ്പിച്ചു പറഞ്ഞത്.

ചെൽസിയിൽ കളിക്കുന്നതിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞ കോർട്ട്വാ ചെൽസിയുടെ കൂടെ ഇനിയും കിരീടങ്ങൾ നേടണം എന്നാണ് തന്റെ ആഗ്രഹമെന്നും കൂട്ടിച്ചേർത്തു. 2011 ചെൽസിയിൽ എത്തിയെങ്കിലും 2014ൽ മാത്രമാണ് താരം ചെൽസിയിൽ അരങ്ങേറ്റം നടത്തുന്നത്. ചെൽസിയിൽ സൈൻ ചെയ്ത വർഷം തന്നെ താരം അത്ലറ്റികോ മാഡ്രിഡിലേക്ക് ലോണിൽ പോവുകയായിരുന്നു. അരങ്ങേറ്റ സീസണിൽ തന്നെ പ്രീമിയർ ലീഗ് കിരീടവും ലീഗ് കപ്പും താരം സ്വന്തമാക്കിയിരുന്നു.

ബെൽജിയത്തിന് വേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ താരം ബെൽജിയത്തിന്റെ അവസാന മത്സരത്തിന് കാത്തിരിക്കാതെ കഴിഞ്ഞ ദിവസം ചെൽസിയിൽ തിരിച്ചെത്തിയിരുന്നു.  ചെൽസിയുടെ അടുത്ത മത്സരം ലണ്ടനിൽ നിന്നുള്ള എതിരാളികളായ ടോട്ടൻഹാം ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇന്ന് കേരളം ബംഗാളിനെതിരെ
Next articleകുറ്റക്കാരെ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തെ വിലക്ക്