തിയാഗോ അൽകാൻട്ര പരിക്ക് മാറി എത്തുന്നു

Img 20201218 141308
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയ ലിവർപൂളിന് കൂടുതൽ സന്തോഷം നൽകുന്ന വാർത്തകൾ ആണ് വരുന്നത്. അവരുടെ ഈ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിംഗ് ആയിരുന്ന മധ്യനിര താരം തിയാഗോ അൽകാൻട്ര പരിക്ക് മാറി തിരികെ എത്തുകയാണ്. അൽകാണ്ട്ര പരിശീലനം പുനരാരംഭിച്ചതാണ് ക്ലബ് വ്യക്തമാക്കി. അടുത്ത ആഴ്ച മുതൽ തിയാഗോ കളത്തിൽ ഇറങ്ങിയേക്കും.

മേഴ്സി സൈഡ് ഡാർബിക്ക് ഇടയിൽ റിച്ചാർലിസന്റെ ടാക്കിളിൽ നിന്ന് ആയിരുന്നു തിയാഗോയ്ക്ക് പരിക്കേറ്റത്. മുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയ വേണ്ടി വന്നില്ല എങ്കിലും ദീർഘകാലം തന്നെ തിയാഗോ പുറത്തിരിക്കേണ്ടി വന്നു. തിയാഗോ ഫിറ്റ്നെസ് സൂക്ഷിക്കുക ആണെങ്കിൽ ലിവപൂളിന്റെ കിരീട പോരാട്ടത്തിന് അത് വലിയ ഊർജ്ജമായി മാറും.

Advertisement