Site icon Fanport

തിയോ വാൽക്കോട്ട് സൗതാമ്പ്ടണോട് യാത്ര പറഞ്ഞു

ഇംഗ്ലീഷ് താരം തിയോ വാൽക്കോട്ട് സൗതാമ്പ്ടൺ വിടുന്നു‌. താരം ക്ലബ് വിടുന്നതായി ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. സൗതാമ്പ്ടൺ റിലഗേറ്റ് ആയതു കൊണ്ടാണ് താരം ക്ലബിൽ തുടരാത്തത്. രണ്ടു സീസൺ മുമ്പായിരുന്നു വാൽക്കോട്ട് സതാമ്പ്ടണിൽ എത്തിയത്‌. ആദ്യം എവർട്ടണിൽ നിന്ന് ലോണിൽ എത്തിയ താരം പിന്നീട് സ്ഥിര കരാർ ഒപ്പുവെക്കുക ആയിരുന്നു. സൗത്ത്പ്ടൺ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് തിയോ വാൽക്കോട്ട്‌.

Picsart 23 05 28 19 57 07 552

മുമ്പ് 10 വർഷത്തോളം വാൽക്കോട്ട് ആഴ്സണലിലും കളിച്ചിരുന്നു. ആഴ്സണലിലെ ആദ്യ വർഷങ്ങളിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച യുവതാരമായി വാഴ്ത്തപ്പെട്ടിരുന്ന താരമാണ് അദ്ദേഹം. പക്ഷേ കരിയറിൽ തന്റെ യഥാർത്ഥ ടാലന്റിനൊത്ത് ഉയരാൻ വാൽക്കോട്ടിനായില്ല. പരിക്കും താരത്തിന് കരിയറിൽ പലപ്പോഴും വില്ലനായി. പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് വാൽക്കോട്ട് ആഗ്രഹിക്കുന്നത്.

Exit mobile version