Picsart 24 06 12 08 36 55 684

തീരുമാനം ആയി!! എറിക് ടെൻ ഹാഗ് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ആയി പുതിയ ആരെയും നോക്കില്ല. എറിക് ടെൻ ഹാഗ് തന്നെ അടുത്ത സീസണിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ഉണ്ടാകും. നീണ്ട ചർച്ചകൾക്ക് ശേഷം ആണ് ടെൻ ഹാഗുമായി തന്നെ മുന്നോട്ട് പോകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലെ പ്രകടനങ്ങൾ അവലോകനം ചെയ്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ടെൻ ഹാഗ് തുടരണമോ എന്ന് തീരുമാനം എടുക്കും എന്നായിരുന്നു ക്ലബ് മാനേജ്മെന്റ് തീരുമാനിച്ചിരുന്നത്.

ഇപ്പോൾ ആ അവലോകനം കഴിഞ്ഞു എന്നും ടെൻ ഹാഗ് തുടരും എന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടെൻ ഹാഗിന് പുതിയ കരാർ നൽകാനും മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നുണ്ട്. ടെൻ ഹാഗിന് ഈ സീസണിൽ മികച്ച ട്രാൻസ്ഫർ വിൻഡോ ഒരുക്കി നൽകാനും ക്ലബ് ഉടമകൾ ശ്രമിക്കും.

അവസാന രണ്ടു സീസണുകളായി ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. ആദ്യ സീസണിൽ ലീഗ് കപ്പും ഈ സീസണിൽ എഫ് എ കപ്പും നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു. ഈ സീസണിൽ പരിക്ക് ഏറെ ബാധിച്ചതിനാൽ യുണൈറ്റഡ് ലീഗിൽ ഏറെ പിറകോട്ട് പോയിരുന്നു.

Exit mobile version