Site icon Fanport

“ടെൻ ഹാഗ് എത്തിയാൽ ആരാധകർ ക്ഷമയോട് നിൽക്കണം, ക്ലബ് സമയം നൽകിയാൽ കിരീടങ്ങൾ നേടുന്ന ക്ലബായി മാറാം” – റൂണി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി എത്തിയ ടെൻ ഹാഗിന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റും ആരാധകരും സമയം നൽകണം എന്ന് ഇതിഹാസ താരം വെയ്ൻ റൂണി. ടെൻ ഹാഗിന് ആവശ്യമായ സമയം ക്ലബ് നൽകും എന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത്. അങ്ങനെ സമയം നൽകിയെ പറ്റൂ. റൂണി പറയുന്നു. മാനേജ്മെന്റ് മാത്രമല്ല ആരാധകരും ക്ഷമയോടെ നിൽക്കണം. കാരണം മാറ്റങ്ങൾ ഒറ്റ രാത്രി കൊണ്ട് സംഭവിക്കില്ല. റൂണി പറഞ്ഞു.

പുരോഗമനം കാണുന്നുണ്ട് എങ്കിലും താരങ്ങൾ ജേഴ്സിക്കായി കളിക്കുന്നുണ്ട് എന്ന് തോന്നുന്നുണ്ട് എങ്കിലും ആരാധകർ ക്ഷമയോടെ ടീമിനൊപ്പം നിൽക്കണം. ഒരു മൂന്ന് വർഷം കൊണ്ട് കിരീടത്തിനായി പോരാടുന്ന ടീമായി യുണൈറ്റഡിന് മാറാൻ ആകും എന്നും റൂണി പറഞ്ഞു.

Exit mobile version