Picsart 23 12 14 18 11 07 477

ടെൻ ഹാഗിനെ പുറത്താക്കിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രഹാം പോട്ടറിനെ കൊണ്ടുവരും എന്ന് അഭ്യൂഹങ്ങൾ

മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക് ടെൻ ഹാഗിനെ പുറത്താക്കുക ആണെങ്കിൽ പകരം മുൻ ചെൽസി പരിശീലകൻ ഗ്രഹാം പോട്ടറിനെ കൊണ്ടുവന്നേക്കും. INEOS മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഓഹരി വാങ്ങുന്ന നടപടി പൂർത്തിയാക്കപ്പെടുക ആണെങ്കിൽ അവർ ഗ്രഹാം പോട്ടറെ കൊണ്ടുവരാൻ ശ്രമിക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ INEOS ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ക്ലബ് OGC ണികെ-ലേക്ക് പോട്ടറിന കൊണ്ടുവരാൻ അവർ ചർച്ചകൾ നടത്തിയിരുന്നു.

ചെൽസിയിലെ മോശം പ്രകടനങ്ങൾ കാരണം പുറത്താക്കപ്പെട്ട പോട്ടർ ഇതുവരെ വേറെ ചുമതലകൾ ഏറ്റിട്ടില്ല. ചെൽസിയിൽ വരുന്നതിന് മുമ്പ് ബ്രൈറ്റണിൽ തന്റെ കോച്ചിങ് മികവ് പുറത്തെടുക്കാൻ പോട്ടറിനായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതോടെ ടെൻ ഹാഗിന്റെ ഭാവി ആശങ്കയിലാണ്. ലിവർപൂളിന് എതിരായ അടുത്ത മത്സരവും പരാജയപ്പെട്ടാൽ ടെൻ ഹാഗിനു മേലുള്ള സമ്മർദ്ദം വർധിക്കും.

Exit mobile version