Site icon Fanport

ടെൻ ഹാഗ് പ്രീമിയർ ലീഗിൽ ഫെബ്രുവരിയിലെ മികച്ച പരിശീലകൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് ഫെബ്രുവരിവിയിലെ പ്രീമിയർ ലീഗിലെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി മാസത്തിൽ ടെൻ ഹാഗും മാഞ്ചസ്റ്റർ യുണൈറ്റഡും ഒരു മത്സരം പോലും പരാജയപ്പെട്ടിരുന്നില്ല. ഇതിനു പിന്നാലെയാണ് അദ്ദേഹം പുരസ്കാരം സ്വന്തമാക്കിയത്. ഫെബ്രുവരിയിൽ പ്രീമിയർ ലീഗിൽ നാലു മത്സരങ്ങൾ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്ന് മത്സരങ്ങൾ വിജയിക്കുകയും ഒരു സമനില വഴങ്ങുകയും ചെയ്തു.

ടെൻ ഹാഗ് 23 02 24 04 27 38 298

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ശേഷം ഇതു രണ്ടാം തവണയാണ് ടെൻ ഹാഗ് ഈ പുരസ്കാരം സ്വന്തമാക്കുന്നത്. നേരത്തെ സെപ്റ്റംബർ മാസത്തിലും ടെൻ ഹാഗ് ഈ പുരസ്കാരം സ്വന്തമാക്കിയിരുന്നു.

Exit mobile version