വിശ്രമം ഒന്നും വേണ്ട, മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ അവധി റദ്ദാക്കി ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ കളി പഠിപ്പിച്ചിട്ടേ കാര്യമുള്ളൂ എന്ന നിലപാടിലാണ് എറിക് ടെൻ ഹാഗ്. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രെന്റ്ഫോർഡിനോട് വലിയ പരാജയം നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് തീരുമാനിച്ചിരുന്ന അവധി റദ്ദാക്കി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ എല്ലാം എറിക് ടെൻ ഹാഗ് പരിശീലന ഗ്രൗണ്ടിലേക്ക് തിരികെയെത്തിച്ചു. ടീമിനെ തന്റെ ടാക്ടിക്സിലേക്ക് എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. അവർക്ക് അടുത്ത മത്സരത്തിൽ ലിവർപൂളിനെ ആണ് നേരിടേണ്ടത്. അതുകൊണ്ട് തന്നെ അവധി എടുക്കാൻ സമയം ഇല്ല എന്ന് ടെൻ ഹാഗ് കരുതുന്നു. അവസാന മുപ്പത് വർഷത്തിനിടയിൽ ആദ്യമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെടുന്നത്.

Story Highlight: Ten hag cancels Manchester united off day