Picsart 24 04 22 00 44 53 826

എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ ആകും എന്ന് ടെൻ ഹാഗ്

ഇന്നലെ കൊവെൻട്രി സിറ്റിയെ തോൽപ്പിച്ച് എഫ് എ കപ്പ് ഫൈനലിൽ എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ ആകും എന്ന് യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്. സിറ്റിയെ തോല്പിക്കാൻ യുണൈറ്റഡിനാകും എന്ന് ടെം ഹാഗ് പറഞ്ഞു. കഴിഞ്ഞ സീസണിക് എഫ് എ കപ്പ് ഫൈനലിൽ യുണൈറ്റഡ് സിറ്റിയോട് പരാജയപ്പെട്ടിരുന്നു.

“എനിക്ക് ഫൈനലിൽ മാൻ സിറ്റിക്ക് എതിരെ ജയിക്കണം. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെയാണ് ഞങ്ങൾ നേരിടുന്ന എങ്കിലും ഈ ഫൈനൽ വിജയിക്കാൻ ഞങ്ങൾക്ക് ആകും എന്ന് എനിക്ക് ഉറപ്പുണ്ട്”. ടെൻ ഹാഗ് പറഞ്ഞു.

“ഈ സീസണിൽ നിരവധി ഉയർച്ചകളും നിരവധി താഴ്ചകളും യുണൈറ്റഡിന് ഉണ്ടായിട്ടുണ്ട്. എഫ്എ കപ്പ് നേടിയത് കൊണ്ട് ഈ സീസൺ വിജയമായി മാറില്ല. കൂടുതൽ വിജയിക്കാനും കിരീടങ്ങൾ നേടാനും ഞങ്ങൾ ആഗ്രഹിക്കുന്നു” ടെൻ ഹാഗ് പറഞ്ഞു.

ഇന്നലെ 3-0ന് മുന്നിൽ നിന്ന ശേഷം യുണൈറ്റഡ് 3-3 എന്ന നിലയിലേക്ക് തകർന്നിരുന്നു. അവസാനം യുണൈറ്റഡ് ഷൂട്ടൗട്ടിലാണ് വിജയിച്ചത്.

“പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കാനുള്ള കരുത്ത് ഞങ്ങൾ കാണിച്ചു. ഇതൊരു വിചിത്രമായ മത്സരമായിരുന്നു. ഞങ്ങൾ 75 മിനിറ്റ് പൂർണ്ണമായും നിയന്ത്രിച്ചു, അവസാന 15 മിനിറ്റിനുള്ളിൽ അവർ ചെയ്തതിന് കോവെൻട്രിക്ക് ഒരു അഭിനന്ദനം നൽകണം, ഞങ്ങൾക്ക് അവസാനം അച്ചടക്കം കുറവായിരുന്നു”. ടെൻ ഹാഗ് പറഞ്ഞു.

Exit mobile version