സ്പർസിന്റെ യുവ ഡിഫൻഡർ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഇല്ല

ടോട്ടൻഹാമിന്റെ യുവ ഡിഫൻഡർ ജാഫെറ്റ് ടാൻഗംഗയ്ക്ക് പരിക്ക്. താരം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഇറങ്ങില്ല എന്ന് സ്പർസ് അറിയിച്ചു. സീസൺ നിർത്തിവെക്കുന്നതിന് മുമ്പുള്ള മൂന്ന് മത്സരങ്ങളിലും ആദ്യ ഇലവനിൽ ടാൻഗംഗ ഉണ്ടായിരുന്നു. മൗറീനീയുടെ ഇഷ്ട താരത്തിന്റെ അഭാവം സ്പർസിന് ക്ഷീണമാകും. പുറം വേദനയാണ് താരത്തെ പുറത്തിരുത്തുന്നത്.

അടുത്ത ആഴ്ച ടാൻഗംഗ ഫിറ്റ്നെസ് വീണ്ടെടുക്കും എന്ന് സ്പർസ് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച ആണ് മാഞ്ചസ്റ്റർ യുണൈറ്റഡും സ്പർസും തമ്മിലുള്ള പോരാട്ടം. ഈ പരിക്ക് വാർത്ത നിരാശ നൽകുന്നുണ്ട് എങ്കിലും ടോട്ടൻഹാമിന്റെ മറ്റു താരങ്ങൾ എല്ലാം പരിക്ക് മാറി തിരികെ എത്തിയിട്ടുണ്ട്.

Exit mobile version