സ്വാൻസീ സിറ്റി പരിശീലകൻ പോൾ ക്ലമന്റ് പുറത്ത്

- Advertisement -

45 കാരനായ ഇംഗ്ലീഷ് പരിശീലകൻ പോൾ ക്ലമന്റിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് സ്വാൻസീ സിറ്റി പുറത്താക്കി. ഒരു വർഷം മുൻപ് പരിശീലകനായി ചുമതലയേറ്റ ഇദ്ദേഹം ഈ സീസണിൽ 18 കളി അവസാനിച്ചപ്പോൾ മൂന്ന് വിജയം മാത്രമേ നേടിയുള്ളു. മൂന്നു കളി സമനിലയിൽ പിരിഞ്ഞപ്പോൾ 12 കളിയിൽ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. സ്വാൻസീ 12 പോയിന്റുമായി പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്.

കഴിഞ്ഞ സീസണിൽ സ്വാൻസീ സിറ്റിയെ തരം താഴ്ത്തലിൽ നിന്ന് രക്ഷിച്ച പോൾ ക്ലമന്റിന് പക്ഷെ ഇത്തവണ പുറത്താക്കുന്നതിൽ നിന്ന് രക്ഷപെടാനായില്ല. കഴിഞ്ഞ വർഷത്തെ മാനേജർ ഓഫ് ദി സീസൺ അവസാന പട്ടികയിൽ ഇടം പിടിച്ചിരുന്ന പരിശീലകനായിരുന്നു പോൾ ക്ലമന്റ്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ മുഖ്യ താരങ്ങളായ ഫെർണാണ്ടോ ലൊറെന്റെയെയും സിഗർസണെയും സ്വാൻസി ട്രാൻസ്ഫർ വിൻഡോയിൽ വിട്ട് കൊടുത്തതാണ് സ്വാൻസീക്ക് തിരിച്ചടിയായത്.

ക്ലമന്റിനോടൊപ്പം സഹ പരിശീലകരായ നികൾ ഗിബ്സും കരൾ ഹലാബിയും ക്ലബ്ബ് വിട്ടു. സ്വാൻസീയിലേക്ക് വരുന്നതിന് മുമ്പ്പ് കാർലോസ് അഞ്ചെലോട്ടിയുടെ സഹ പരിശീലകനായിരുന്ന ക്ലാമെന്റ്. ചെൽസിയേയും റയൽ മാഡ്രിഡിനെയും പി. എസ്. ജി യേയും പരിശീലിപ്പിച്ചിട്ടുണ്ട്. അഞ്ചെലോട്ടി ബയേണിലേക്ക് വരുന്നതിന് മുൻപാണ് ക്ലമന്റ് സ്വാൻസീയിലേക്ക് വന്നത്. കഴിഞ്ഞ ജനുവരിയിൽ രണ്ട് വർഷത്തിന്റെ കരാറിൽ ആ വർഷത്തെ മൂന്നാമത്തെ പരിശീലകനയാണ് ക്ലമന്റ് സ്വാൻസീയിൽ എത്തിയത്. ഈ വർഷം നിരന്തരം പരാജയപ്പെട്ട ടീം രണ്ടാം ഡിവിഷനിലേക്ക് തരംതാഴുന്ന വക്കിലാണ്. പുതിയ പരിശീലകനെ ഉടൻ അറിയിക്കുമെന്ന് ക്ലബ് ചെയർമാൻ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement