
പ്രീമിയർ ലീഗിൽ നിന്നുള്ള സ്വാൻസിയുടെ റിലഗേഷൻ ഉറപ്പിച്ച് സ്റ്റോക്ക് സിറ്റി. ഇന്ന് നടന്ന അവസാന ലീഗ് മത്സരത്തിൽ സ്വാൻസിയെ അവരുടെ നാട്ടിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്റ്റോക്ക് സ്വാൻസിയുടെ റിലഗേഷൻ ഉറപ്പിച്ചത്. സ്റ്റോക്കും നേരത്തെ ചാമ്പ്യൻഷിപ്പിലേക്കുള്ള റിലഗേഷൻ ഉറപ്പിച്ചിരുന്നു. റിലഗേഷൻ ഏകദേശം ഉറപ്പിച്ചു തന്നെയായിരുന്നു സ്വാൻസി ഇന്ന് ഇറങ്ങിയത്.
എങ്കിലും തുടക്കത്തിൽ കിങ്ങിന്റെ ഗോളിലൂടെ ലീഡെടുത്തപ്പോൾ വിജയവുമായെങ്കിലും അവസാനിപ്പിക്കാം എന്ന് സ്വാൻസി കരുതി. പക്ഷെ എൻഡിയയെയും ക്രൗച്ചും ആദ്യ പകുതിയിൽ തന്നെ വലകുലുക്കിയപ്പോൾ സ്വാൻസിയുടെ റിലഗേഷൻ ഔദ്യോഗികമായി. ഷഖിരി രണ്ടാം പകുതിയിൽ പെനാൾട്ടി നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കിൽ 3-1ന്റെ പരാജയം സ്വാൻസി നേരിട്ടേനെ. സ്വാൻസി, സ്റ്റോക്ക് സിറ്റി, വെസ്റ്റ് ബ്രോം എന്നിവരാണ് ഈ സീസണിൽ പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്തപ്പെട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial