സ്വാൻസി വീണു, 74 വർഷങ്ങൾക്ക് ശേഷം ബ്രെന്റ്ഫോർഡ് പ്രീമിയർ ലീഗിലേക്ക്

ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനലിൽ സ്വാൻസിയെ വീഴ്ത്തി ബ്രെന്റ്ഫോർഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി. എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ ജയം നേടിയത്. 74 വർഷങ്ങൾക്ക് ശേഷമാണ് അവർ ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടുന്നത്.

കളിയിൽ നേരത്തെ തന്നെ ലീഡ് നേടിയാണ് അവർ മത്സരം സ്വന്തമാക്കിയത്. ഇവാൻ ടോണി, മർക്കൊണ്ടസ് എന്നിവരാണ് ഗോളുകൾ നേടിയത്. ജെ ഫുൾട്ടൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതും സ്വാൻസിക്ക് തിരിച്ചടിയായി. പ്രൊമോഷൻ നേടിയതോടെ 180 മില്യൺ പൗണ്ട് സമ്മാനത്തുകയും അവർക്ക് സ്വന്തമാകും.

Exit mobile version