സ്വാൻസിക്ക് പുതിയ പരിശീലകൻ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ സ്വാൻസി സിറ്റി തങ്ങളുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുൻ ബേസിക്താസ് പരിശീലകൻ കാർലോസ് കാർവഹാലാണ് ഇനി സ്വാൻസിയെ പരിശീലിപ്പിക്കുക. സ്പോർട്ടിങ് ലിസ്ബൻ, ഷെഫീൽഡ് യൂണൈറ്റഡ് എന്നീ ടീമുകളെയും കാർവഹാൽ പരിശീലിപിച്ചിട്ടുണ്ട്.

പ്രീമിയർ ലീഗിൽ അവസാന സ്ഥാനക്കാരായ സ്വാൻസി പരിശീലകൻ പോൾ കളെമെന്റിനെ ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്താക്കിയിരുന്നു. 52 കാരനായ കാർവഹാലിന് ടീമിനെ താരം താഴ്ത്തലിൽ നിന്ന് രക്ഷിക്കുക എന്നതാവും ലക്ഷ്യം. ഈ സീസണിന്റെ അവസാനം വരെയാണ് കരാർ. ടീമിനെ രക്ഷിക്കാനായാൽ കരാർ നീട്ടി നൽകിയേക്കും. ഞായറാഴ്ച വാട്ട് ഫോഡിന് എതിരായ മത്സരമാവും കാർവഹാലിന്റെ ആദ്യ മത്സരം. രണ്ട് വർഷത്തിനിടെ സ്വാൻസിയെ പരിശീലിപ്പിക്കുന്ന നാലാമത്തെ പരിശീലകനാണ് കാർവഹാൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement