എവർട്ടണെ സമനിലയിൽ തളച്ച് സ്വാൻസി

എവർട്ടണെ സമനിലയിൽ തളച്ച് സ്വാൻസി സിറ്റി. മത്സരത്തിൽ താളം കണ്ടെത്താനാവാതെ പോയ എവർട്ടണെ ആയുവിന്റെ ഗോളിൽ സ്വാൻസി സമനില പിടിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ നോട്ടന്റെ സെൽഫ് ഗോളിലാണ് എവർട്ടൺ മുൻപിലെത്തിയത്. ഫാബിയാൻസ്കിയുടെ രക്ഷപെടുത്തലിൽ നിന്ന് വന്ന പന്ത് നോട്ടന്റെ തലയിൽ തട്ടി സ്വന്തം വലയിൽ തന്നെ പതിക്കുകയായിരുന്നു.  തുടർന്ന് രണ്ടാം പകുതിയിൽ ആയുവിന്റെ ഗോളിലൂടെ സമനില പിടിച്ചു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സ്വാൻസിക്ക് പക്ഷെ ജയം നേടാനാവശ്യമായ രണ്ടാമത്തെ ഗോൾ നേടാനായില്ല.

33 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി 17ആം സ്ഥാനത്താണ് സ്വാൻസി. 18ആം സ്ഥാനത്തുള്ള സൗത്താംപ്ടണെകാൾ സ്വാൻസിക്ക് അഞ്ചു പോയിന്റിന്റെ ലീഡ് ഉണ്ട് . 34 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായി  എവർട്ടൺ ലീഗിൽ ഒൻപതാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ബേൺലി
Next articleവെംബ്ലിയിൽ സ്പർസിനെയും വീഴ്ത്തി കിരീടത്തിന് അരികെ മാഞ്ചസ്റ്റർ സിറ്റി