സൂപ്പർ സബ് ലകസറ്റെ, വിജയക്കുതിപ്പ് തുടർന്ന് ആഴ്സണൽ

പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ആഴ്സണൽ. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രൈറ്റണെ ആഴ്സണൽ പരാജയപ്പെടുത്തിയത്. സൂപ്പർ സബായി ഇറങ്ങിയ അലക്സാന്ദ്രെ ലകസറ്റെയാണ് ആഴ്സണലിന് ജയം സമ്മാനിച്ചത്. ബോക്സിംഗ് ഡേയിൽ ചെൽസിയെ ഇടിച്ചിട്ട ആർട്ടേറ്റയും സംഘവും രണ്ടാം മത്സരത്തിലും ജയം തുടരുകയായിരുന്നു.

ബുകായോ സാകയാണ് ലകസറ്റെയുടെ ഗോളിന് വഴിയിരുക്കിയത്. കളത്തിലിറങ്ങി 29അം മിനുട്ടിൽ ലകസറ്റെയുടെ ഗോൾ പിറന്നു. ആഴ്സണലിന്റെ അടുത്ത എതിരാളികൾ വെസ്റ്റ് ബ്രോമാണ്.

Exit mobile version