Sunderland Til I Die, രണ്ടാം സീസൺ എത്തുന്നു

- Advertisement -

ഫുട്ബോൾ സീരീസുകളിൽ ഏറെ ശ്രദ്ധ നേടിയ സണ്ടർലാണ്ട് ടിൽ ഐ ഡൈയുടെ രണ്ടാം സീസൺ പുറത്തിറങ്ങി. ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിൽ സീസൺ രണ്ട് സ്ട്രീം ചെയ്യും. ഇംഗ്ലീഷ് ക്ലബായ സണ്ടർലാണ്ടിന്റെ ചാമ്പ്യൻഷിപ്പിൽ നിന്നുള്ള റിലഗേഷൻ ആയിരുന്നു ആദ്യ സീസണിൽ കാണാൻ കഴിഞ്ഞിരുന്നത്. ഒരു ക്ലബ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അടുത്ത് അറിയാൻ കഴിഞ്ഞ സീരീസിന് വലിയ സ്വീകാര്യത തന്നെ ആദ്യ സീസണിൽ ലഭിച്ചിരുന്നു.

രണ്ടാം സീസണിൽ സണ്ടർലാണ്ടിന്റെ ലീഗ് വണിലെ പോരാട്ടമാണ് കാണിക്കുന്നത്. ആറ് എപ്പിസോഡുകൾ ആണ് രണ്ടാം സീസണിൽ ഉണ്ടാവുക. ആദ്യ സീസൺ പോലെ തന്നെ സണ്ടർലാണ്ട് ടീമിന് നിരാശ മാത്രം ലഭിച്ച സീസണായിരുന്നു കഴിഞ്ഞ സീസണും.

Advertisement