
ചാമ്പ്യൻഷിപ് ക്ലബ് സണ്ടർലാന്റിനു പുതിയ മാനേജർ, ഡേവിഡ് മോയസിനു പകരക്കാരനായി എത്തുന്നത് 47കാരനായ സൈമൺ ഗ്രെയ്സൺ ആണ്. പ്രെസ്റ്റൻ നോർത്ത് എൻഡിൽ നിന്നാണ് ഗ്രെയ്സൺ സ്റ്റേഡിയം ഓഫ് ലൈറ്റിൽ എത്തുന്നത്. ഗ്രെയ്സണിന്റെ കൂടെ അസിസ്റ്റന്റ് ഗ്ലിൻ സ്നോഡിനും സണ്ടർലാന്റിൽ ചേരുന്നുണ്ട്.
2013ൽ പ്രെസ്റ്റൻ നോർത്ത് എൻഡിൽ ചേർന്ന ഗ്രെയ്സൺ ടീമിനെ ലീഗ് ഒന്നിൽ നിന്നും ചാമ്പ്യൻഷിപ്പിലേക്ക് എത്തിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പ്രെസ്റ്റൻ 11ആം സ്ഥാനത്താണ് ചാമ്പ്യൻഷിപ്പിൽ ഫിനിഷ് ചെയ്തത്. 3 വര്‍ഷത്തെ കരാറിലാണ് ഗ്രെയ്സൺ സണ്ടർലാന്റിൽ എത്തുന്നത്.
കഴിഞ്ഞ മേയിൽ ആണ് ഡേവിഡ് മോയസ് പ്രീമിയർ ലീഗിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സണ്ടർലാന്റ് മാനേജർ സ്ഥാനം രാജിവെച്ചത്. മോയസിന് കീഴിൽ മോശം പ്രകടനം കാഴ്ചവെച്ച സണ്ടർലാന്റ് ചാമ്പ്യൻഷിപ്പിലേക്ക് തരം താഴ്ത്തപ്പെടുകയായിരുന്നു.
സാണ്ടർലാന്റിന്റെ പിന്നണിയിൽ നിന്നും സുഖകരമല്ലാത്ത വാർത്തകൾ ആണ് പുറത്തു വരുന്നത്, നിലവിലെ ടീം ഉടമയായ എല്ലി സോർട് ടീമിനായി പുതിയ ഉടമകളെ തിരയുന്നു എന്നാണു കേൾക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial