സ്റ്ററിഡ്ജ് അത്ഭുത ഗോളിന് അവാർഡ്

സ്റ്റാംഫോഡ് ബ്രിഡ്ജിൽ ലിവർപൂൾ താരം ഡാനിയേൽ സ്റ്ററിഡ്ജ് നേടിയ സൂപ്പർ ഗോൾ പ്രീമിയർ ലീഗിൽ സെപ്റ്റംബറിലെ മികച്ച ഗോളിനുള്ള അവാർഡ് സ്വന്തമാക്കി. പ്രീമിയർ ലീഗിൽ മികച്ച പോരാട്ടങ്ങളിൽ ഒന്നായ ലിവർപൂൾ – ചെൽസി മത്സരത്തിൽ ചെൽസി മുന്നിട്ട് നിൽക്കെയാണ് സ്കോർ സമനിലയാക്കാൻ സ്റ്ററിഡ്ജ് ബോക്സിന് പുറത്ത് നിന്ന് ഷോട്ട് പായിച്ചു ഗോൾ നേടിയത്.

മുൻ ചെൽസി താരമായ സ്റ്ററിഡ്ജ് 89 ആം മിനുട്ടിലാണ് ഗോൾ നേടിയത്. 25 ആം മിനുട്ടിൽ ഹസാർഡ് നേടിയ ഗോളിൽ ചെൽസി ജയം ഉറപ്പിച്ചു നിൽക്കെയാണ് സ്റ്ററിഡ്ജിന്റെ അത്ഭുത ഗോൾ പിറന്നത്.

Exit mobile version